ബ്രിട്ടണ് : വിടുതല്‍ കരാറിന് എം.പിമാരുടെ പിന്തുണ ലഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നല്‍കിയ പ്രമേയം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് ബ്രെക്‌സിറ്റിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യമുയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സമയം നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്റെ മുന്നിലെത്തിയത്.
പുതിയ തീരുമാനമനുസരിച്ച് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ മെയ് 22 വരെ ബ്രിട്ടണ് സാവകാശമുണ്ട്. എന്നാല്‍ വരുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ അതിവേഗം തീരുമാനമെടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം.
മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് തെരേസ മേ ആവശ്യപ്പെട്ടിരുന്നത്. യൂണിയന്‍ വിടുന്നത് ദീര്‍ഘകാലത്തേക്ക് നീട്ടിവെക്കാനാകില്ലെന്ന് മേ പാര്‍ലമെന്റിനെ അറിയിച്ചു. നിലവിലെ കരാര്‍ പ്രകാരം മാര്‍ച്ച് 29 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്.
അതേസമയം ബ്രെക്സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബൈന്‍ ആരോപിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലാപവും സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി. അടുത്ത ദിവസം തന്നെ ബ്രസ്സല്‍സില്‍ പോയി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും കോര്‍ബൈന്‍ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണെന്ന ആരോപണവും മേക്കെതിരെ ഉയര്‍ന്നു.