ലണ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി.
ജൂണ്‍ ഏഴിനു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് 10 ഡൗണിംഗ് സ്ട്രീറ്റിനു പുറത്ത് വെള്ളിയാഴ്ച നടത്തിയ പവാര്‍ത്താസമ്മേളനത്തില്‍ മേ അറിയിച്ചു.
ബ്രക്‌സിറ്റിനായി തന്റെ കഴിവിന്റെ പരാമാവധി ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മേയ് മാധ്യമങ്ങളോടു വ്യക്തമാക്കി.
പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നു രാജിവച്ചെങ്കിലും പുതിയ നേതാവിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുക്കുന്നതുവരെ മേ പ്രധാനമന്ത്രി സ്ഥാനത്തു തുടരും.