ലണ്ടന്‍: ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനല്ല സിറിയയിലെ യുദ്ധമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. നിയന്ത്രിതവും കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തിയുമുള്ള ആക്രമണമാണ് നടക്കുന്നത്. അതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഈസ്റ്റേണ്‍ ഗൂട്ടായില്‍ 75 പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധാക്രമണത്തിനു പിന്നില്‍ ആസാദ് ഭരണകൂടമാണെന്നുള്ളതിന് ശക്തമായ തെളിവ് ലഭിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് വ്യോമാക്രമണം. സിറിയന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള രാസായുധം നശിപ്പിക്കാന്‍ സൈനിക ആക്രമണമല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.