ബ്രക്‌സിറ്റ് കരാര്‍ ആംഗ്ലോ – അമേരിക്ക വ്യാപാര ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും ; തെരേസ മേ

വാഷിങ്ടണ്‍ : ബ്രക്‌സിറ്റ് കരാര്‍ ആംഗ്ലോ – അമേരിക്ക വ്യാപാര ബന്ധത്തെ തകര്‍ക്കുകയല്ല, കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം പുതിയ കരാറിലൂടെ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയായായിരുന്നു തെരേസ മേയുടെ പ്രസ്താവന.

യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ് മെ ഒപ്പിട്ട ബ്രക്‌സിറ്റ് കരാറിന്റെ കരടിനെതിരെ വ്യാപകമായ വിമര്‍ശനമാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഉയരുന്നത്. അടുത്ത മാസം 11 ന് കരാര്‍ പാര്‍ലമെന്റിന് മുന്നില്‍ വെക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

വാഷിംഗ്ടണും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ കരാര്‍ മൂലം വലിയ ബുദ്ധിമുട്ടിലാക്കുമെന്നും തെരേസ മെയുടെ കരാറിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

Top