ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മേ ഇന്നു കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനുശേഷം യൂറോപ്പിനു പുറത്ത് തെരേസ മേ നടത്തുന്ന ആദ്യ ഉഭയകക്ഷി പര്യടനമാണിത്.
മറ്റന്നാള്‍ ബെംഗുളൂരുവിലെത്തുന്ന തെരേസ മെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം അവിടുത്തെ വ്യവസായമേഖലകളും സന്ദര്‍ശിക്കും. ചൊവ്വാഴ്ച വൈകിട്ട് ലണ്ടനിലേക്ക് മടങ്ങും.