ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചു. വിടുതല്‍ കരാറിന് എം.പിമാരുടെ പിന്തുണ ലഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന് കത്തയച്ചത്.
മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ആവശ്യം. യൂണിയന്‍ വിടുന്നത് ദീര്‍ഘകാലത്തേക്ക് നീട്ടിവെക്കാനാകില്ലെന്ന് മേ പാര്‍ലമെന്റിനെ അറിയിച്ചു. നിലവിലെ കരാര്‍ പ്രകാരം മാര്‍ച്ച് 29 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്.
അതേസമയം ബ്രെക്‌സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബൈന്‍ ആരോപിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലാപവും സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി. അടുത്ത ദിവസം തന്നെ ബ്രസ്സല്‍സില്‍ പോയി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും കോര്‍ബൈന്‍ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണെന്ന ആരോപണവും മേക്കെതിരെ ഉയര്‍ന്നു.