രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് മരണങ്ങളുടെ 70 ശതമാനവും ആന്ധ്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

‘ആന്ധ്രയില്‍ സജീവ കേസുകളുടെ എണ്ണത്തില്‍ ആഴ്ചയില്‍ 13.7 ശതമാനം കുറവുണ്ടായി. കര്‍ണാടകയില്‍ 16.1 ശതമാനത്തിന്റെയും മഹാരാഷ്ട്രയില്‍ 6.8 ശതമാനത്തിന്റെയും കുറവുണ്ടായി. ഉത്തര്‍പ്രദേശില്‍ 17.1 ശതമാനം കുറവും.’ – അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 29.7 ലക്ഷമായെന്നും അത് സജീവ കേസുകളേക്കാള്‍ 3.5 മടങ്ങ് കൂടുതലാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top