ബഹ്‌റൈന്‍: കളിക്കളത്തിലെ പോരാട്ട വീര്യത്തിന് ഈ താരങ്ങളുടെ ജീവിതത്തില്‍ സ്ഥാനമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും.
ഇരുവരും തങ്ങളുടെ സൗഹൃദവുമായി കഴിഞ്ഞ ദിവസം ഒത്തു കൂടിയത് ബഹ്‌റൈനിലെ തൊഴിലാളി ക്യാമ്പിലായിരുന്നു.
ക്യാമ്പ് സന്ദര്‍ശിച്ച താരങ്ങള്‍ ക്യാമ്പിലെ 2000ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി.
തങ്ങളെ കാണാന്‍ തടിച്ചു കൂടിയ ആരാധകരോടായി സ്‌നേഹവും സാഹോദര്യവും പുലര്‍ത്തണമെന്നും, ലോക സമാധാനം കാത്തു സൂക്ഷിക്കണമെന്നും താരങ്ങള്‍ പറഞ്ഞു.
കൂടാതെ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റേയും സ്‌നേഹത്തില്‍ മുന്നോട്ട് പോകേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ചും പറഞ്ഞ താരങ്ങള്‍, ഇന്ത്യ,പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണവും നല്‍കി.
ഷാഹിദ് അഫ്രീദി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
താരങ്ങളെ ഒന്നിച്ച് കാണാന്‍ സാധിച്ചതില്‍ തൊഴിലാളി ക്യാംപിലുള്ളവര്‍ വളരെയധികം സന്തോഷത്തിലായിരുന്നു.
ക്യാംപിലുള്ളവര്‍ക്കൊപ്പം ഏറെ സമയം ചിലവിട്ട ശേഷമാണ് താരങ്ങള്‍ തിരിച്ചു പോയത്.