ലോക കിരീടം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തിനായി ഇന്ന് ഇവര്‍ കളിക്കളത്തില്‍

കൊല്‍ക്കത്ത :ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ മത്സര പോരാട്ടത്തില്‍ ലോകകപ്പെന്ന സ്വപ്നം നഷ്ടമായ രണ്ടു ടീമുകള്‍ ഇന്നു വീണ്ടും കളിക്കളത്തിലേക്ക്.

സെമി പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിനോട് തോറ്റ ബ്രസീലും സ്‌പെയിനിനോടു തോറ്റ മാലിയുമാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.

മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിനുള്ള മല്‍സരത്തിനായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

വൈകീട്ട് അഞ്ചിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇരു ടീമുകളും സെമിയില്‍ കീഴടങ്ങിയത്.

Top