തനിക്കെതിരെ നടക്കുന്ന വന്‍തോതിലുള്ള വിദ്വേഷ പ്രചരണങ്ങളെ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത്. പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്ത യോഗത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ഈ മുന്‍ ആം ആദ്മി നേതാവ് വിമര്‍ശനം ഏറ്റുവാങ്ങിയത്. ഇതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് വാദിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചാണ് മിശ്ര വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
‘ബുര്‍ഹാന്‍ വാനിയും, അഫ്‌സല്‍ ഗുരുവും തീവ്രവാദികളാണെന്ന് സമ്മതിക്കാത്തവരാണ് കപില്‍ മിശ്രയെ തീവ്രവാദിയെന്ന് വിളിക്കുന്നത്. യാക്കൂബ് മേമന്‍, ഒമര്‍ ഖാലിദ്, ഷാര്‍ജില്‍ ഇസ്ലാം എന്നിവരെ മോചിപ്പിക്കാന്‍ കോടതിയില്‍ പോകുന്നവരാണ് കപില്‍ മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെടുന്നത്. ജയ് ശ്രീറാം’, മിശ്ര ട്വീറ്റില്‍ ആഞ്ഞടിച്ചു.
തനിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടും പിന്‍വാങ്ങാന്‍ കപില്‍ മിശ്ര തയ്യാറായിട്ടില്ല. അസഭ്യം വിളിച്ചും, വധഭീഷണി മുഴക്കിയും ചിലര്‍ എത്തുന്നുണ്ടെങ്കിലും ഭേദഗതി ചെയ്ത പൗരത്വ നിയമത്തെ അനുകൂലിക്കുന്നത് വഴി എന്തെങ്കിലും ക്രിമിനല്‍ കുറ്റമൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘നിരവധി പേര്‍ പേര്‍ കൊല്ലുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. നിരവധി രാഷ്ട്രീയക്കാരും, മാധ്യമപ്രവര്‍ത്തകരും എന്നെ അസഭ്യം പറയുന്നു. പക്ഷെ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് ഭയവുമില്ല’, മിശ്ര പറഞ്ഞു.
മുന്‍ എഎപി എംഎല്‍എയായ കപില്‍ മിശ്ര ഇക്കുറി ബിജെപി ടിക്കറ്റില്‍ മോഡല്‍ ടൗണില്‍ നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. ജാഫ്രാബാദിലെ മൗജ്പൂര്‍ ചൗക്കില്‍ സിഎഎയെ അനുകൂലിച്ച് നടന്ന യോഗത്തിന് മിശ്ര നേതൃത്വം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.