മകനെ കേസില്‍ കുടുക്കിയതാണെന്ന് , മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

dileep

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മകനെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപിന്റെ അമ്മ.

കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്ത് നല്‍കി. നിലവില്‍ പുറത്തു വന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു.

കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി കൈമാറി. തനിക്കെതിരായി പി.സി.ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ദിലീപിന്റെ അമ്മയും കത്തയച്ചിരിക്കുന്നത്.

ആലുവ സബ് ജയിലിലെത്തി ദിലീപിനെ കഴിഞ്ഞദിവസം അമ്മ സരോജം സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപിനൊപ്പമായിരുന്നു സരോജത്തിന്റെ സന്ദര്‍ശനം.

Top