മോസ്‌കോ: ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്രസീലിനെ തിയാഗൊ സില്‍വ നയിക്കും. ടീം പരിശീലകന്‍ ടിറ്റെയാണ് സില്‍വയെ ബ്രസീലിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സില്‍വയെ പ്രഖ്യാപിച്ചത്.
ഒരോ മത്സരത്തിലും ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിക്കുക എന്ന ടിറ്റെ തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മാര്‍സെലോ ആയിരുന്നു ക്യാപ്റ്റന്‍. ടീമില്‍ എല്ലാവരും നായകന്മാര്‍ ആണെന്നാണ് ടിറ്റെയുടെ ഫിലോസഫി.
പി എസ് ജി സെന്റര്‍ബാക്ക് തിയാഗൊ സില്‍വ ആയിരിക്കും നാളെ കോസ്റ്ററിക്കയ്ക്ക് എതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിയുക. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ബ്രസീല്‍ നാളെ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടാകും മത്സരത്തിനിറങ്ങുക.