മാന്നാര്‍: ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13ാം നമ്പര്‍ വീട്ടില്‍ കല്യാണി(38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്നില്‍ വെച്ച് ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ മാല പൊട്ടിക്കുന്നത് യാത്രക്കാരാണ് കണ്ടത്.
തുടര്‍ന്ന് ബസിലെ യാത്രക്കാര്‍ ഇവരെ തടഞ്ഞ് വെച്ച് മാന്നാര്‍ പൊലീസില്‍ എല്പ്പിക്കുകയായിരുന്നു. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് മാലയും പണവും കവരുന്ന തമിഴ്നാട് മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നും കൂടുതല്‍ പേര് ഇത്തരത്തില്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.