കായംകുളം: ട്രെയിനില്‍നിന്ന് പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതികള്‍ പിടിയിലായി.
ഇവരെ പോലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം കായംകുളം റയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നിരവധി മോഷണക്കേസിലെ പ്രതികളായ തഴവാ സ്വദേശി ദിനു രംഗന്‍, ശ്രീജിത്ത് എന്നിവരാണ് പോലീസുകാരെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്.
പ്രതികളെ പിടികൂടുന്നതിനിടെ വീഴ്ചയില്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനു കുമാറിന് കൈമുട്ടിന് പരിക്കേറ്റു.
ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ബാത്ത് റൂമില്‍ കയറിയ പ്രതികള്‍ വാതിലില്‍ കാവല്‍ നിന്ന പോലീസുകാരെ തള്ളിയിട്ട് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനില്‍നിന്നും ഇറങ്ങി ഓടിയ പ്രതികളെ കായംകുളം പോലീസിന്റെ സഹായത്തോടെ റയില്‍വേ സ്റ്റേഷന് സമീപത്തെ റോഡില്‍നിന്ന് പിടികൂടി.