ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ വെടിയുതിര്‍ത്ത ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ചു.
കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വെടിവയ്പിനെത്തുടര്‍ന്നുണ്ടായ പരിക്കല്ല ഇതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഇതുവഴി നടന്ന് പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമണം കണ്ടതിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.