യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ച; മോഷ്ടിച്ചത് 7500 കോടിയുടെ ആഭരണങ്ങള്‍

ര്‍മന്‍ നഗരമായ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 7500 കോടിയുടെ ആഭരണങ്ങള്‍. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്ര പ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് മ്യൂസിയത്തിലാണ് കവര്‍ച്ച നടത്തിയത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.

18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അലാറം പ്രവര്‍ത്തനരഹിതമായി.

വൈദ്യുതി ഇല്ലാതിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ക്യാമറ പകര്‍ത്തിയിട്ടുണ്ട്.കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ളജനാലയുടെ ഇരുമ്പഴികള്‍ വളച്ചാണ്‌ മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നത്.

ഏഴായിരത്തി എണ്ണൂറ്റി എണ്‍പത്തിയഞ്ച് കോടിയിലധികം രൂപ വില കണക്കാക്കുന്നുണ്ടെങ്കിലും ആഭരണങ്ങള്‍ക്ക് ഇതിലധികം വിലയുണ്ടെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

Top