പുതിയ സ്മാർട് ഫോണ്‍ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് ഉറപ്പാക്കേണ്ട കാര്യങ്ങൾ

ളരെ നാളത്തെ ആഗ്രഹങ്ങൾക്കുശേഷം ഒരു നല്ല സ്മാർട് ഫോൺ വാങ്ങി. ഇനി അതുപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് പരിഗണിക്കേണ്ടതായുള്ള ചെറിയ കാര്യങ്ങളുണ്ട്. തുടക്കക്കാർ മാത്രം അറിഞ്ഞിരിക്കേണ്ട അത്തരം കാര്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം.

പുതിയ ഫോൺ ഓണാക്കുമ്പോൾ കമ്പനിയുടെ ലോഗോയും മറ്റും പ്രത്യക്ഷമാകും ഭാഷയും പ്രദേശവും സജ്ജീകരിക്കാൻ ഓൺ-സ്‌ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.

നിങ്ങൾക്ക് ഇതിനകം ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ, ആ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ പുതിയ ഫോണിലേക്ക് സൈൻ ഇൻ ചെയ്യാം. അക്കൗണ്ട് ഇല്ലെങ്കിൽ, ഇതേ ഫോണിൽ ഒരെണ്ണം സൃഷ്ടിക്കാൻ കഴിയും.

1. സൈൻ ഇൻ ചെയ്യുക

2. ക്രിയേറ്റ് അക്കൗണ്ട് എന്നതിൽ ടാപ് ചെയ്യുക

3. പേര് ഇ–മെയിൽ വിലാസം എന്നിവ നൽകുക

4. ഫോൺ നമ്പരും റിക്കവറി മെയിലും നൽകുക

5. ടേംസ് ആൻഡ് പോളിസി വായിച്ചശേഷം എഗ്രീ ചെയ്യുക

6. വേരിഫൈ ചെയ്തശേഷം പ്രവേശിക്കാനാകും

ഗൂഗിൾ അക്കൗണ്ട് സജ്ജീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പുതിയ ഫോണിൽ ജിമെയിൽ, ഗൂഗിൾ മാപ്സ്, പ്ലേസ്റ്റോർ എന്നിവ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ കോൺടാക്‌റ്റുകൾ, കലണ്ടർ, മറ്റ് ഡാറ്റ എന്നിവ ശേഖരിക്കാനാകും. ഒപ്പം നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ അത് കണ്ടെത്താൻ ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് എന്ന സേവനം ഉപയോഗിക്കാം.

ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക: നിങ്ങൾക്ക് ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും പലവിധ ബഗുകളിൽ പരിഹാരങ്ങളും ഉറപ്പാക്കും.

ഡാറ്റ കൈമാറാം: പഴയ ഫോണിൽ നിന്ന് നിങ്ങളുടെ കോൺടാക്റ്റുകളും ഫോട്ടോകളും മറ്റ് ഡാറ്റയും കൈമാറുക. യുഎസ്ബി കേബിൾ, ക്ലൗഡ് സേവനം അല്ലെങ്കിൽ ബ്ലൂടൂത്ത് കണക്ഷൻ എന്നിങ്ങനെയുള്ള നിരവധി മാർഗങ്ങൾ ഡാറ്റാ കൈമാറ്റത്തിനായി ഉപയോഗിക്കാനാകും.

പ്രിയപ്പെട്ട ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക: ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും നിരവധി ആപ്പുകൾ ലഭ്യമാണ്. ഇതില്‍ ആവശ്യമുള്ളതു തിരഞ്ഞെടുക്കാം.

ഫോണിന്റെ സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിക്കുക: ഒരു സ്ക്രീൻ പാസ്‌കോഡ് സജ്ജീകരിക്കുക, വിരലടയാളം അല്ലെങ്കിൽ ഫെയ്സ് റെകഗ്നിഷൻ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയവയാണ് ഈ ഘട്ടത്തിൽ.

ക്രമീകരണങ്ങൾ ഇഷ്ടാനുസൃതമാക്കുക: ഹോം സ്‌ക്രീൻ നോട്ടിഫിക്കേഷൻ ക്രമീകരണങ്ങൾ, സ്വകാര്യതാ ക്രമീകരണങ്ങൾ എന്നിവ പോലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുക: ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ ഡാറ്റ പരിരക്ഷിക്കാൻ ഇത് സഹായിക്കും.

Top