സതാംപ്റ്റണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 273 റണ്‍സിന് പാകിസ്ഥാനെ പുറത്താക്കിയ ഇംഗ്ലണ്ട് 310 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ മികവാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്സ്, ഡോം ബെസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
അസര്‍ 272 പന്തുകള്‍ നേരിട്ട് 21 ബൗണ്ടറി നേടിയപ്പോള്‍ 113 പന്തില്‍ 5 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് റിസ്വാന്റെ പ്രകടനം. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 138 റണ്‍സാണ് പാകിസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിനോട് ചേര്‍ത്തത്.
റിസ്വാനെ മടക്കി ക്രിസ് വോക്സാണ് കൂട്ടുകെട്ട് പൊളിച്ചത്. വാലറ്റം അതിവേഗം മടങ്ങിയതും പാകിസ്ഥാന് തിരിച്ചടിയായി. ആസാദ് ഷഫീഖ് (5),ഫവാദ് അലം (21),യാസിര്‍ ഷാ (20),ഷഹിന്‍ ഷാ അഫ്രീദി (3),മുഹമ്മദ് അബ്ബാസ് (1),നസീം ഷാ (0),മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം പാകിസ്ഥാന് നഷ്ടമായത്.
നായകന്‍ അസര്‍ അലി (4) ക്രീസിലുണ്ട്. രണ്ടാം ദിനത്തിന്റെ അവസാനം ബാബറിനെ നഷ്ടമായത് പാകിസ്ഥാന് കടുത്ത തിരിച്ചടിയാവും. നായകന്‍ അസര്‍ അലിയിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ടൂര്‍ണമെന്റിലുട നീളം അത്ര മികച്ച പ്രകടനമായിരുന്നില്ല അസര്‍ കാഴ്ചവെച്ചത്. ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ പേസ് ത്രയം മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനു വേണ്ടി കാഴ്ചവെക്കുന്നത്.