ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന പരമ്പര; ഇന്ത്യക്ക് നാണംകെട്ട തോല്‍വി

മൗണ്ട് മൗംഗനൂയി: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ മികച്ച വിജയം നേടി ന്യൂസീലന്‍ഡ്. മൂന്നാമത്തെ ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്.

ഇന്ത്യയുടെ 296 റണ്‍സ് 17 പന്ത് ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് മറികടന്നു. സ്‌കോര്‍: ഇന്ത്യ-296/7 (50.0), ന്യൂസിലന്‍ഡ്- 300/5 (47.1). ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെ 80 റണ്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ 66 റണ്‍സും മാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്.

28 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 58 റണ്‍സെടുത്ത കോളിന്‍ ഡെ ഗ്രാന്‍ഡ്ഹോം കിവീസ് ജയം വേഗത്തിലാക്കുകയായിരുന്നു. കെയ്ന്‍ വില്യംസണ്‍ (22), റോസ് ടെയ്ലര്‍ (12), ജിമ്മി നീഷാം (19) എന്നീ താരങ്ങളാണ് പുറത്തായത്. 32 റണ്‍സുമായി ടോം ലാഥം പുറത്താകാതെ നിന്നു.

Top