ന്യൂഡല്‍ഹി: മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.
ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സില്‍ ബാറ്റിങ് ആരംഭിച്ചപ്പോള്‍ 17 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ലങ്കയ്ക്ക് അവസാന വിക്കറ്റും നഷ്ടമായി.
361 പന്തുകളില്‍ 164 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചണ്ഡിമലിന്റെ വിക്കറ്റാണ് അവസാനം നഷ്ടമായത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന നിലയിലാണ്.
മുരളി വിജയ് 9 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കൊഹ്‌ലിയുടെയും സെഞ്ച്വറിയടിച്ച വിജയുടെയും കൂട്ടുകെട്ടില്‍ 536 റണ്‍സെന്ന ലക്ഷ്യമാണ് ലങ്കയ്ക്കുണ്ടായത്.
മൂന്നാം ദിനം അവസാന മണിക്കൂറില്‍ ലങ്കന്‍ നിരയെ പുറത്താക്കി ബൗളര്‍മാര്‍ മത്സരത്തില്‍ ഇന്ത്യക്ക് വിജയം ഉറപ്പിച്ചു.