കോവിഡ് 19; ടാക്‌സിയില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഹ്രസ്വചിത്രം ‘തിരികെ’

കോവിഡ് കാലത്ത് ശ്രദ്ധേയമായി അമൃത് രാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘തിരികെ’. ഈ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ വരുന്ന ഇക്കൂട്ടര്‍ ടാക്‌സിയില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറഞ്ഞു തരികയാണ് ഈ ഹ്രസ്വചിത്രം.

ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് വിനയ് ഫോര്‍ട്ടും ആശാ ശരത്തുമാണ്. ബോംബെയില്‍ നിന്നും കേരളത്തിലെത്തുന്ന യുവതി ടാക്‌സി വിളിക്കുന്നതും അവര്‍ പാലിക്കേണ്ട ചില കരുതലുകളുമാണ് ചിത്രം പറയുന്നത്. കൊച്ചി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ചിത്രത്തിനു പിന്നില്‍.

ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റാം എച്ച്. പുത്രനാണ് .എഡിറ്റിങ് ബസോദും സംഗീതം പ്രതികും സംഭാഷണം ശ്രീജിത്ത് ബാലഗോപാലുമാണ്.

Top