തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരുക്കേറ്റ പതിമൂന്നുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരുക്കേറ്റ പതിമൂന്നുകാരി മരിച്ചു. നീണ്ടകര പുത്തൻതുറ പരേതനായ അനിമോൻ ഡോണ ചന്ദ്രൻ ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്. അനിമോന്റെ സഹോദരന്റെ മകൾ സ്വാസിക (6) പരുക്കേറ്റ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു.

26 ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. നീണ്ടകര താലൂക്ക് ആശുപത്രിക്കു സമീപമുളള ദേശീയപാതയിലാണ് അപകടം നടന്നത്. വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഇരുവർക്കും സാരമായി പരുക്കേറ്റിരുന്നു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ അനഘ മരിക്കുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനഘ.

Top