Thirunelveli bus accident; Malayalees killed

Ramesh-Chennithala

തിരുവനന്തപുരം: തിരുനെല്‍വേലി ബസപകടത്തില്‍പ്പെട്ടര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. തിരുനെല്‍വേലി കലക്ടര്‍, എസ്.പി എന്നിവരുമായി ഐ.ജി ബന്ധപ്പെടുന്നുണ്ട്.

എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നാഗര്‍കോവിലേക്ക് അയക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുക, മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Top