തിരുനല്‍വേലി കൂട്ടക്കൊലപാതകം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: തിരുനല്‍വേലി മുന്‍ മേയറും ഡിഎംകെ നേതാവുമായ ഉമാമഹേശ്വരിയും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്നെന്നു കരുതുന്ന അതേ സമയത്തു വീടിനു സമീപം സംശയാസ്പദമായ രീതിയില്‍ രണ്ടുപേരെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു.ഇവരാണു കസ്റ്റഡിയിലുള്ളതെന്നാണു സൂചന.

കേസില്‍ അടുത്ത ബന്ധുക്കളുള്‍പ്പെടെ അന്‍പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം നടത്തുന്നത്.

ഡിഎംകെയുടെ മുന്‍ മേയറായ ഉമാ മഹേശ്വരി, അവരുടെ ഭര്‍ത്താവ്, വീട്ടു വേലക്കാരി എന്നിവരെയാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. തിരുനെല്‍വേലി ജില്ലയിലെ റെഡ്ഢിയാര്‍ പാട്ടി ടൗണിനു സമീപമുള്ള വസതിയിലാണ് മൂവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കൊലപാതകം നടന്നത്.

Top