പൊമ്പിളൈ ഒരുമ നാവുപിഴ:രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാല്‍;തിരുവഞ്ചൂര്‍

thiruvanchoor

തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തിനെതിരെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ നാവുപിഴച്ചത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. അതിന്റെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷം മനുഷ്യത്വരഹിതമായി ആക്ഷേപിക്കുകയാണ് ചെയ്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മനുഷ്യത്വരഹിതമായ വിമര്‍ശനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

പൊമ്പിളൈ ഒരുമ എന്നുച്ചരിച്ചപ്പോള്‍ സംഭവിച്ച നാവുപിഴ സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകളില്‍ നിറഞ്ഞുനിന്നിരുന്നു.

Top