തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് മുമ്പില്‍ കെപിസിസിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം വഴിമാറി. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് തിരുവല്ലയിലെ ഓര്‍ത്തഡോക്‌സ് സഭാ നോമിനിക്കാണ് കോണ്‍ഗ്രസ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയാകെ നാണംകെടുത്തിയ നീക്കമാണ് തിരുവല്ലയില്‍ നടന്നത്. കൊച്ചിയില്‍ മേയര്‍ തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ ആര്‍ജ്ജവം കാണിച്ച കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ തിരുവല്ലയില്‍ പി.ജെ കുര്യന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വും കെപിസിസി നേതൃത്വവും കോണ്‍ഗ്രസിലെ കെ.ജയകുമാറിന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് തീരുമാനിച്ചത്. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തുവന്നതോടെയാണ് പി.ജെ കുര്യന്‍ അവരുടെ നോമിനിയായ കെ.വി വര്‍ഗീസിനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശിച്ചത്.
തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു എന്നാണ് കുര്യന്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യസഭാ ഉപാധ്യക്ഷനായതിനാല്‍ കുര്യനെതിരെ മിണ്ടാന്‍പോലും കെപിസിസി നേതൃത്വം മടിക്കുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കുമെതിരെ പരാമര്‍ശങ്ങള്‍ നടത്തി കോണ്‍ഗ്രസിലെ ഗ്രൂപ്പുനേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു കൈയ്യടി നേടിയ വി.എം സുധീരനും പി.ജെ കുര്യന് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.