പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍

പാല: തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പെരിയയില്‍ തോറ്റതിന് സി.പി.എം തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്നും, പ്രതികള്‍ക്ക് സി.പി.എമ്മുമായാണ് ബന്ധമെന്നും മുരളീധരന്‍ ആരോപിച്ചു.

രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. സത്യം പറഞ്ഞ പൊലീസുകാരെ സി.പി.എം തിരുത്തി. സി.പി.എമ്മാണ് കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രതികളിലൊരാളെ യുവമോര്‍ച്ച നേരത്തെ തന്നെ പുറത്താക്കിയതാണെന്നും വി. മുരളീധരന്‍ അവകാശപ്പെട്ടു.

നേരത്തെ സന്ദീപിന്റെ കൊലപാതകം ആര്‍.എസ്.എസ്-ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയാണ് കൊലപാതക സംഘത്തെ നിയോഗിച്ചത്. നിഷ്ഠൂരമായ കൊലപാതകമാണ് ഉണ്ടായതെന്നും കോടിയേരി പറഞ്ഞിരുന്നു.

Top