തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ പൊലീസ്. ഭര്‍തൃമാതാവ് അടക്കമുള്ള ബന്ധുകള്‍ക്ക് എതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷഹ്നയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.
ഡിസംബര്‍ 26ന് രാത്രിയാണ് തിരുവല്ലം സ്വദേശി ഷഹ്നയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായി വീട്ടില്‍ പിണങ്ങി നില്‍ക്കുകയായിരുന്നു ഷഹ്ന. എന്നാല്‍ തലേദവിസം ഭര്‍ത്താവ് ഷഹ്നയുടെ വീട്ടിലെത്തി ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തുകൊണ്ട് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹ്ന ആത്മഹത്യ ചെയ്യുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താനും, മറ്റ് ചിലരുടെ കൂടി മൊഴി രേഖപ്പെടുത്താനുമാണ് പൊലീസ് തീരുമാനം. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തിന്മേല്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.