തിരുവനന്തപുരം ആറ്റിങ്ങലിൽ ബസിനടിയിൽ കുടുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങൽ കച്ചേരിനടയിൽ വാഹനാപകടത്തിൽ യുവാവ്  മരിച്ചു. കല്ലമ്പലം സ്വദേശി സുബിൻ(35) ആണ് മരിച്ചത്.

വേങ്കമല ക്ഷേത്രത്തിൽ പോയി വന്ന സുബിന്റെ ഹോണ്ട ആക്ടിവ സ്കൂട്ടറും അതേ ദിശയിൽ പോയ ആറ്റിങ്ങൽ കാരേറ്റ് റൂട്ടിലോടുന്ന കബീർ ബസുമാണ് അപകടത്തിൽ പെട്ടത്. ബസിനിടയിൽപ്പെട്ട സുബിൻ തൽക്ഷണം മരിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Top