തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ ഡി സുരേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമുള്ള പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കാൻ ആളില്ലാതിരുന്നതിനാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. മലയിൻകീഴ് ഡിവിഷനിൽ നിന്നാണ് സുരേഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിന്റെ ഉല്ലാസ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ അനിൽ കുമാറിനെ ഒൻപതിന് എതിരെ 16 വോട്ടുകൾക്കാണ് ഉല്ലാസ് തോമസ് പരാജയപ്പെടുത്തിയത്. ട്വന്റി – 20 യുടെ രണ്ട് പ്രതിനിധികളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആദ്യ മൂന്ന് വർഷത്തെ പ്രസിഡൻ്റ് സ്ഥാനം ആവോലി ഡിവിഷനിൽ നിന്നും വിജയിച്ച ഉല്ലാസ് തോമസിനും തുടർന്നുള്ള രണ്ടു വർഷം കോടനാട് ഡിവിഷനിൽ നിന്നും വിജയിച്ച മനോജ് മൂത്തേടനും നൽകാനാണ് കോൺഗ്രസിലെ ധാരണ.