തിരുവനന്തപുരം ഫാര്‍മസി കോളേജില്‍ 40 വിദ്യാര്‍ത്ഥികള്‍ കൊവിഡ് പോസിറ്റീവ്; ക്ലസ്റ്റര്‍ രൂപപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ഫാര്‍മസി കോളേജില്‍ കൊവിഡ് ക്ലസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജില്‍. ഇത് വരെ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണി ശക്തമാക്കി പത്തനംതിട്ടയില്‍ ആദ്യ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി റിപ്പോ!ര്‍ട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാര്‍മസി കോളേജില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലാണ് ക്ലസ്റ്റര്‍. സമ്പര്‍ക്ക വ്യാപനവും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുവരിലെ രോഗബാധയും കൂടുകയാണ്. വിദേശത്ത് നിന്നെത്തിയവരില്‍ നിന്ന് സമൂഹത്തിലും ഒമിക്രോണ്‍ വ്യാപനം ഉണ്ടായി എന്നതിന്റെ വ്യക്തമായ സൂചനയാണ് സ്വകാര്യ നഴ്‌സിങ് കോളേജിലെ ക്ലസ്റ്റര്‍.

വിദേശത്ത് നിന്നുള്ള ആളുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നാണ് വ്യാപനം എന്നാണ് നിഗമനം. ഇതോടെ ഈ ക്ലസ്റ്റര്‍ അടച്ച് ജനിതക പരിശോധന, ഐസൊലേഷന്‍, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ എന്നിവയിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ് പത്തനംതിട്ടയില്‍ ഇന്ന് മാത്രം 13 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം ഉയരാനാണ് സാധ്യത.

Top