തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണല്ലാത്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ തുടരും. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണല്ലാത്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് അടുത്തമാസം ആറുവരെ ലോക്ക് ഡൗണ്‍ തുടരും. കണ്ടെയിന്‍മെന്റ് സോണല്ലാത്ത മേഖലകളില്‍ ഹോം ഡെലിവറിയാകാം.

ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ സര്‍വീസിനും സൗകര്യമുണ്ട്. കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. വൈകിട്ട് നാല് മുതല്‍ ആറുവരെ മുതിര്‍ന്ന പൗരന്മാര്‍ക്കായിരിക്കും പ്രവേശനം. കടുത്ത നിയന്ത്രണത്തോടെ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25% ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. നഗരസഭ പരിധിയില്‍ പൊതുപരീക്ഷകള്‍ നടക്കില്ല. ബാറുകള്‍, ജിംനേഷ്യം, സിനിമ തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും.

Top