തരൂരിന്റെ പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം; മുകുള്‍ വാസ്‌നിക്കിനും മുല്ലപ്പള്ളിയ്ക്കും ചുമതല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായിരിക്കുന്നത്.

മുകുള്‍ വാസ്‌നിക്കിനും മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരത്തിന്റെ ചുമതല നല്‍കി. ചുമതലയുള്ള മറ്റ് നേതാക്കളുമായി നേതൃത്വം ചര്‍ച്ച നടത്തി. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ഏകോപനത്തില്‍ വിട്ടു വീഴ്ച പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top