തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെതിരെ പരിഹാസവുമായി അരുവിക്കര എം എല്‍ എ കെ എസ് ശബരീനാഥന്‍. ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചെന്നുള്ള വി കെ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയാണ് ശബരീനാഥന്‍ വിമര്‍ശനം ഉന്നയിച്ചത്.
ലഭിച്ചത് പ്രാഞ്ചിയേട്ടന്‍ അവാര്‍ഡാണെന്നാണ് ശബരീനാഥന്‍ പരിഹസിച്ചത്. തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യ നിര്‍മ്മാജ്ജന അവാര്‍ഡ് കൊടുത്ത ജി എ ഐ എ സമ്മേളനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ നഗരസഭയ്ക്ക് വേണ്ടി പ്രോജക്ട് തയ്യാറാക്കിയ ‘തണല്‍’ എന്ന സംഘടനയാണെന്നും ശബരീനാഥന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
അന്താരാഷ്ട്ര അവാര്‍ഡ് കൊടുത്ത തണലിന്റെ തലവനായ ജി എ ഐ എ കോഓര്‍ഡിനേറ്ററുടെ ഫേസ്ബുക് പേജില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് സ്തുതിയെന്നും എങ്ങനെയുണ്ട് എല്‍ ഡി എഫിന്റെ പ്രാഞ്ചി അവാര്‍ഡെന്നും ശബരീനാഥന്‍ ആരായുന്നു. തണല്‍ കോ ഓര്‍ഡിനേറ്റര്‍ ഷിബു കെ എന്നിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്.