തിരുവനന്തപുരം: ലോ അക്കാദമി സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.
ലോ അക്കാദമി സമരത്തെ തുടര്‍ന്ന് പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നതിന് ഉപരോധം അവസാനിപ്പിക്കാന്‍ പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷമുണ്ടായി.
പൊലീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.
ബിജെപി നേതാവ് വി.വി.രാജേഷിന്റെ നേതൃത്വത്തിലാണ് പേരൂര്‍ക്കടയില്‍ റോഡ് ഉപരോധം നടന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ ഉപരോധത്തിന് എത്തിയിരുന്നു.