തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടുതല്‍ കൊവിഡ് ബാധിതര്‍ തിരുവനന്തപുരം ജില്ലയില്‍. ഇന്ന് 161 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഗുരുതര സാഹചര്യം തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ തുടരും. ലോക്ക്ഡൗണില്‍ ഇളവ് നല്‍കണോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണില്‍ തീരുമാനമെടക്കും. ജില്ലയില്‍ ഇന്ന് 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്.
ലാര്‍ജ് ക്ലസ്റ്ററുകളായ പുല്ലുവിള, പുതുക്കുറച്ചി അഞ്ച് തെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. ലാര്‍ജ് ക്ലസ്റ്ററില്‍ മാത്രം ഇന്നലെ 1428 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 35 എണ്ണം പോസിറ്റീവ് ആയി.