തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നോക്കുകൂലി തര്‍ക്കം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തര്‍ക്കം. ഇതു കാരണം ആഭ്യന്തര ടെര്‍മിനലിലേക്കുള്ള ഇലക്ട്രിക്ക് കേബിളുകള്‍ ഇറക്കാനായില്ല. ആറ് ഡ്രം കേബിളുകളാണ് ഇറക്കേണ്ടിയിരുന്നത്.
ചരക്ക് ഇറക്കാന്‍ തൊളിലാളികള്‍ സമ്മതിക്കുന്നില്ലെന്നും അമിത കൂലി ചോദിക്കുന്നതായുമാണ് കരാറുകാരന്‍ പറയുന്നത്. നിയമ പ്രകാരം 7000 രൂപ നല്‍കേണ്ടിടത്ത് 20,000 രൂപയാണ് ചോദിക്കുന്നതെന്നും കരാറുകാരന്‍ അറിയിച്ചു.