തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 2313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1911 പേര്‍ രോഗമുക്തരായി. 17.25 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15891 പേര്‍ ചികിത്സയിലുണ്ട്.
പുതുതായി 2861 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1936 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. 9465 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43336 ആയി.