തിരുവനന്തപുരത്ത് 484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 725 പേര്‍ രോഗമുക്തരായി. 10.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9128 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 441 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 4 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുതുതായി 805 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2204 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 28416 ആയി.

Top