തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മ്മാണം കെഎംആര്‍എല്ലിന്

തിരുവനന്തപുരം:തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കേരളാ റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ / മെട്രോ ലൈറ്റ് പദ്ധതികൾ, മൂന്ന് ഫ്‌ളൈഓവറുകളുടെ നിർമ്മാണം എന്നിവ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള പുതിയ ഡിപിആർ തയ്യാറാക്കി സമർപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Top