ഇന്നും തിരുവനന്തപുരത്ത് കൊവിഡ് രോഗികള്‍ കൂടുതല്‍; രോഗികള്‍ നൂറ് കടന്നത് 5 ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1211 പേരില്‍ കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍. 292 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധയുണ്ടായത്. 281 പേര്‍ ജില്ലയില്‍ കൊവിഡ് മുക്തി നേടി. അഞ്ച് ജില്ലകളില്‍ രോഗബാധ നൂറ് കടന്ന ദിവസം കൂടിയാണ് ഇന്ന്. തിരുവനന്തപുരം, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഇന്നും രോഗികള്‍ നൂറ് കടന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ല 78, കോഴിക്കോട് ജില്ല 69, കാസര്‍ഗോഡ് 56 , എറണാകുളം 54, കണ്ണൂര്‍ 41 , പത്തനംതിട്ട ജില്ല 30, വയനാട് 25, തൃശൂര്‍ ജില്ല 24, ഇടുക്കി 17 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൊവിഡ് കണക്കുകള്‍.

തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Top