മുംബൈ: മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ചതിന് തിരുവനന്തപുരം സ്വദേശി പിടിയില്‍. മഹാരാഷ്ട്ര എടിഎസ് ആണ് പിടികൂടിയത്. പത്തുലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കും എന്നായിരുന്നു ഭീഷണി.കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ചത്.
ഇയാളുടെ ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളറിയില്ലെന്നാണ് കേരളാ പൊലീസിന്റെ പ്രതികരണം.ഇ മെയില്‍ അയച്ച ഐപി അഡ്രസ് വഴിയാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി.