തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി പാപ്പനംകോടിനു സമീപം മേലാംകോട്ടാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നു. ആക്രമികള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനത്തിലെ എന്‍എസ്എസ് നിലപാടിന്റെ പശ്ചാത്തലത്തിലാവാം ആക്രമണമെന്നാണ് നിഗമനം.