തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര സബ്ജയിലിനു സമീപം മദ്യലഹരിയില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരുക്കേറ്റ ആള്‍ മരിച്ചു. ആക്രി സാധനങ്ങള്‍ എടുത്തു വിറ്റിരുന്ന തമിഴ്‌നാട് സ്വദേശി മുരുകന്‍ (42)ആണു മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇയാള്‍. സംഭവത്തെ തുടര്‍ന്ന് ഇയാളോടൊപ്പം മുരുകനോടൊപ്പം ജോലി ചെയ്തിരുന്ന ജയന്‍ (40) അറസ്റ്റിലായി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്ന മുരുകന് ഏറ്റുമുട്ടലില്‍ കാലിനാണു പരുക്കേറ്റത്. അവശനായി റോഡരികില്‍ കിടന്ന മുരുകനെ പൊലീസെത്തിയായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്.