തിരുവനന്തപുരം: തിരുവനന്തപുരത്ത് എഐസിസിയുടെ പ്രത്യേക നിരീക്ഷകനെ നിയമിച്ചു. നിരീക്ഷകനായി നാനോ പഠോലയെയാണ് നിയമിച്ചത്. നിയമനം ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്.
എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് ശശി തരൂരിനെ വിജയിപ്പിക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദേശമുള്ളത്.
വെള്ളിയാഴ്ച പാലായില്‍ വച്ച് നടന്ന അനൗദ്യോഗിക യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദേശം എ കെ ആന്റണി കെപിസിസിക്ക് നല്‍കിയിരുന്നു. കെപിസിസിയിലെ ഉന്നതര്‍ തന്നെയാണ് തിരുവനന്തപുരത്തെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനിടെയാണ് എഐസിസി നിരീക്ഷകനെ നിയോഗിക്കുന്നത്.