തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി കളഞ്ഞു.
ജനറല്‍ സീറ്റില്‍ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മത്സരിക്കുന്നതിന് കെഎസ്‌യു പ്രവര്‍ത്തകര്‍ പത്രിക നല്‍കിയത്.
പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് കെഎസ്‌യു അറിയിച്ചത്.
ചട്ട പ്രകാരമല്ല പത്രികള്‍ നല്‍കിയത് എന്നാണ് സൂക്ഷ്മ പരിശോധന സമിതി വിലയിരുത്തിയത്. നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകള്‍ ചൂണ്ടി കാണിച്ചാണ് പത്രിക തള്ളിയത്