തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ കേരള സര്‍വീസ് ചട്ടത്തിലെ 182 വകുപ്പ് അനുസരിച്ച് ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ബിജുലാലിനെ നോട്ടിസ് നല്‍കാതെ പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. ട്രഷറി തട്ടിപ്പില്‍ അറസ്റ്റിലായ ബിജുലാല്‍ കുറ്റം സമ്മതിച്ചിരുന്നു.
രണ്ട് കോടിക്കു പുറമെ ഏപ്രിലിലും മേയിലും 74 ലക്ഷം രൂപവും തട്ടിയെടുത്തു. പണം ഉപയോഗിച്ചു റമ്മി കളിച്ചു. ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നല്‍കി. മുന്‍ ട്രഷറി ഓഫിസര്‍ തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയത്. ഒരു ദിവസം ട്രഷറി ഓഫിസര്‍ കംപ്യൂട്ടര്‍ ഓഫാക്കാന്‍ തനിക്ക് പാസ്‌വേഡ് പറഞ്ഞു തന്നെന്നാണു വിശദീകരണം.