തിരുവനന്തപുരം: വീരവാദം മുഴക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാവും കത്തിക്കുത്ത് കേസിലെ പ്രതിയുമായ നസീം. ഫേസ്ബുക്കിലൂടെയാണ് നസീം വീരവാദം മുഴക്കിയത്. പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.
നസീം ഫേസ്ബുക്കിൽ തന്റെ പ്രൊഫൈല്‍ ഫോട്ടോ പുതുക്കിയിരുന്നു.”തോൽക്കാൻ മനസില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു ഞാൻ വിജയിച്ചത്” എന്ന അടിക്കുറിപ്പോടെയാണ് നസീം ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഈ ഫോട്ടോയ്ക്ക് താഴെയാണ് ‘നീയൊക്കെ എങ്ങനെ തോല്ക്കാന്, അമ്മാതിരി കോപ്പിയടിയല്ലേ’യെന്ന് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്ന് നസീം കമന്റ് ചെയ്തത്.
നസീമിനും ശിവരഞ്ജിത്തിനും ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളില്‍ കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലായിലാണ് യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പിക്കുന്നത്.