കോട്ടയം: പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അത്രകണ്ട് രൂക്ഷമാണെന്നും ഈ സാഹചര്യത്തില്‍ ശരാശരി പ്രതിപക്ഷമായാല്‍ പോരെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സാമ്പത്തികമായി കരകയറി വന്ന കെ.എസ്ആര്‍ടി.സിയെ തകര്‍ത്തത് ഇടതുസര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിലെ സ്വയം വിമര്‍ശനമനങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിപക്ഷം വെറും ശരാശരിയായാല്‍ പോരെന്നും ജനങ്ങള്‍ അതല്ല ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കബളിപ്പിക്കപ്പെട്ടു എന്ന തോന്നലാണ് സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ളത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തണം.
കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ആനിലയ്ക്ക് മൂന്നാം തിയതിയിലെ യുഡിഎഫ് യോഗം നിര്‍ണായകമാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കറന്‍സി ക്ഷാമവും കെ.എസ്ആര്‍.ടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും തമ്മില്‍ ഒരു ബന്ധവുമില്ല. മാസം ഇരുപത്തിനാലായിരം കൊടുക്കുന്ന മോദിയും ജോലി ചെയ്താല്‍ ശമ്പളം കൊടുക്കില്ലാത്ത സംസ്ഥാന സര്‍ക്കാരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.