തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് നല്ലരീതിയില്‍ അന്വേഷിച്ചത് കൊണ്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടയാളാണ് താനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് നടന്നിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണമെന്നും തിരുവഞ്ചൂര്‍ വെല്ലുവിളിച്ചു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ഫലപ്രദമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
ബല്‍റാമിന്റെ ആരോപണത്തെക്കുറിച്ച് ബല്‍റാമിനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്സ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിര്‍ത്തണമെന്നായിരുന്നു വി.ടി. ബല്‍റാം എംഎല്‍എയുടെ ആരോപണം.
ടി.പി. ചന്ദ്രശേഖരന്‍ വധകേസ് കൃത്യമായി അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയെന്നും, അതിനുകിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് അന്വേഷണമെന്നും ബല്‍റാം എംഎല്‍എ തുറന്നടിച്ചിരുന്നു.
ഇനിയെങ്കിലും കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും, തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള അഴിമതിക്കാര്‍ക്കെതിരെ രംഗത്തുവരണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.